Sree Lalithasahsrana Sarla Artham

Sree Lalithasahsrana Sarla Artham

Sree Lalithasahsrana Sarla Artham

ലളിതാ സഹസ്രനാമ സരളാര്‍ത്ഥം.
 

താന്ത്രികാചാര്യനില്‍ നിന്നും സമ്പ്രദായവഴിയിലെ മറ്റൊരു സംഭാവനയായിരുന്നു ഈ ഗ്രന്ഥം. അനേകര്‍ നിത്യസാധനയാക്കിയിട്ടുള്ള ശ്രീ ലളിതാസഹസ്രനാമത്തിന്‍റെ ശുദ്ധമായ ഉച്ചാരണവും ലളിതമായ അര്‍ത്ഥവും മനസ്സിലാക്കി സരളമാക്കിത്തന്നതുപോലെ ആത്മീയ ചരിത്രത്തില്‍ മറ്റൊരു നിര്‍ണ്ണായകത കൂടി ചെയ്തതാണ് ഈ പുസ്തകം. അത് മറ്റൊന്നുമല്ല ലളിതാസഹസ്രനാമത്തിലെ നാമാവലികളില്‍ ഇന്നു നിലവിലിരിക്കുന്ന ചിട്ടയ്ക്കു വ്യത്യസ്തമായി നാമവിഭജനം സംശോധനം ചെയ്തു എന്നതാണ്. അതിന്‍റെ കാര്യകാരണങ്ങള്‍ വളരെ ദീര്‍ഘമാണ്. അതുപോലെ അതിനായി ആ ഗ്രന്ഥം തന്നെ വായിക്കുക. അതുപോലെ നിലവില്‍ പ്രചരിച്ചിരിക്കുന്ന ലളിതാസഹസ്രനാമങ്ങളുടെ അര്‍ത്ഥം രണ്ടരനൂറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള ബാസുരാനന്ദനാഥന്‍ അര്‍ത്ഥം നിര്‍ണ്ണയിച്ച ശൈലിയെ പുനരാവര്‍ത്തനം ചെയ്യുക മാത്രമായിരുന്നു എല്ലാവരും ചെയ്തത്. അതില്‍ നിന്നും വ്യത്യസ്തമായി സ്വന്തം സ്വതന്ത്രമായ അര്‍ത്ഥ നിര്‍ണ്ണയ ശൈലിയില്‍ ലളിതാസഹസ്രനാമത്തെ വ്യഖ്യാനിച്ചത് ഹരിസ്വാമികളാണ്. അതുപോലെ ലളിതാസഹസ്രനാമം സാധന ചെയ്യേണ്ട സമഗ്ര ചിട്ട, ന്യാസങ്ങള്‍ അനേകം കളര്‍ ചിത്രങ്ങളിലൂടെയുള്ള വിശദീകരണങ്ങള്‍ എന്നാലോ വെറും 160 പുറങ്ങള്‍ മാത്രവും. അങ്ങിനെ എല്ലാ രീതിയിലും ഈ ഗ്രന്ഥം ഒരത്ഭുത സ്വരൂപം തന്നെയാണ്.

Lalita Sahasranama simply means.
This book was another contribution of the traditional way from Tantricacharya. This book has made another significant contribution to the history of spirituality as it has simplified the understanding of the pure pronunciation and simple meaning of the name Sri Lalitasahasranama which has been practiced by many. That is to say, the nomenclature has been revised in contrast to the existing order in the nomenclature of the Lalitasahasranama. The reasons for that are very long. Also read the book itself for that. Similarly, all that was done was to repeat the style that Basuranandanathan had defined over two and a half centuries ago, meaning the names of the Lalitasahasranamas that are now in vogue. In contrast, it was Hariswami who interpreted the Lalitasahasranama in his own independent style of interpretation. As well as the comprehensive order in which the simple millennial name is to be practiced, the explanations through the many color pictures are only 160 pages long. Thus, in every way, this book is a miracle.