SANATHANA PRATHEKANGAL

THE ETERNAL SYMBOLS

SANATHANA PRATHEKANGAL

സനാതന പ്രതീകങ്ങള്‍.
 

യജ്ഞപ്രസാദത്തിന്‍റെ ഏഴാമത് പുസ്തകമായ സനാതന പ്രതീകങ്ങള്‍ അത്ഭുത പ്രതീതി ഉണര്‍ത്തുന്ന ഒന്നു തന്നെയാണ്. രണ്ടു ഭാഗങ്ങളായി തീരുമാനിച്ചിരുന്നതിന്‍റെ ഒന്നാം ഭാഗം മാത്രമേ ഇതുവരെ ഇറങ്ങിയിട്ടുള്ളൂ. മുന്നൂറോളം പുസ്തകങ്ങളും ഇരുപതോളം കളര്‍ ചിത്രങ്ങളും ഉള്‍പ്പെടുന്ന ഈ പുസ്തകം 2001 മാണ്ടിലാണ് ആദ്യഎഡീഷനിറങ്ങിയത്. അന്നു ലഭിക്കാവുന്ന ഏറ്റവും മുന്തിയ പേപ്പറാണ് അതിനുപയോഗിച്ചത്. ആകയാള്‍ വില അല്പം കൂടുതലായിരുന്നു. എന്നതുകൊണ്ടുമാത്രമുള്ള തടസ്സമല്ലാതെ വിപണനത്തിന് മറ്റൊന്നും ബാധിച്ചിട്ടില്ല. ഹിന്ദുമതത്തില്‍ ഉപയോഗിക്കപ്പെടുന്ന പ്രധാനപ്പെട്ട് 25 പ്രതീകങ്ങളുടെ ഗവേഷണ തുല്യമായ അന്വേഷണമായിരുന്നു അതില്‍. ഓംങ്കാരം, ത്രികോണം. ശിവലിംഗം, ഷഡ്കോണം, പിത്രക്കെട്ട്, രതിശില്പം, ശംഖ്, അഷ്ടമംഗല്യം, ത്രിശൂലം ഇങ്ങിനെ 25 പ്രതിപാദ്യങ്ങള്‍. കൂടുതലും താന്ത്രിക പരമായ വ്യഖ്യാനങ്ങളാണ് പ്രതീകങ്ങള്‍ക്കുള്ളത്. കാരണം പ്രതീകാത്മകമായ എഴുത്തോ രേഖപ്പെടുത്തലുകളോ വേദങ്ങള്‍ക്കില്ലല്ലോ. അതിന്‍റെ പൂര്‍ണ്ണാവകാശം തന്ത്രവിദ്യക്കു മാത്രമാണ്. ഇവയെല്ലാം വേദത്തിന്‍റേതാണെന്ന കാഴ്ചപ്പാടില്‍ നിന്നും ജനത്തിന് വിചാര വ്യതിചലനം ഉണ്ടാക്കാന്‍ സനാതനപ്രതീകങ്ങള്‍ക്കു കഴിഞ്ഞു. മാത്രമല്ല ശ്രീമദ് ഭഗവദ്ഗീതയിലെ പല പ്രതിബിംബാത്മകതയും താന്ത്രിക സംജ്ഞകളാണെന്ന് ആദ്യമയി പ്രതിപാദിക്കപ്പെട്ടത് സനാതന പ്രതീകങ്ങളിലാണ്. യഥാര്‍ത്ഥത്തില്‍ ഹരിസ്വാമികള്‍ തന്‍റെ ലക്ഷ്യമായ തന്ത്രവിദ്യാ പ്രചരണത്തിന് ആരംഭം കുറിച്ച പുസ്തകമാണ് സനാതന പ്രതീകങ്ങള്‍ എന്നു പറയാം. പക്ഷേ ഭാഷയുടെ ഔന്നത്യം മൂലം ഇത് ഒരു ക്ലാസ്സിക്കല്‍ പുസ്തകതലത്തിലാണ് കരുതപ്പെടുന്നത്. അതിനാല്‍ സാധാരണ വായനക്കാര്‍ക്കിടയില്‍ ഇത് പ്രചരിച്ചിട്ടുണ്ടാവില്ല. പതിനായിരം കോപ്പിയോളം വിറ്റഴിഞ്ഞു എന്നതാണ് ഇതുവരെ കണക്കാക്കുന്നത്. ഗവേഷണ ലക്ഷ്യമുള്ളവര്‍ക്ക് ഏറ്റവും പ്രയോജനപ്രദമാണ് ഈ പുസ്തകം. ഈ പുസ്തകത്തിന്‍റെ മുഖചിത്രവും സ്വാമിയുടെ ഒരു പെയിന്‍റിംഗ് ആണ്.

Sanatana characters.

The seventh book of Yajna Prasad, the Sanatana characters, is one that evokes a sense of wonder. Only the first part of what was decided to be two parts has come down so far. The first edition of the book was published in 2001, containing about 300 books and 20 color illustrations. It used the finest paper available that day. So the price was a bit high. Marketing has not been affected by anything other than that. It was a research equivalent of 25 important characters used in Hinduism. Ovary, triangle. There are 25 themes like Shiva lingam, hexagon, pitrakettu, sex sculpture, conch, Ashtamangalyam and trident. Characters have mostly technical interpretations. Because the Vedas have no symbolic writing or writing. Its full right belongs only to strategy. The Sanatana symbols were able to distract the people from the view that all these belonged to the Vedas. Moreover, many of the reflections in the Bhagavad Gita were first referred to as Tantric terms in the Sanatana characters. In fact, it can be said that Sanatana Characters is a book about the beginning of Hariswami's strategy of propaganda. But due to the superiority of the language, it is considered a classical book. So it may not have spread among the general readers. It is estimated that tens of thousands of copies have been sold so far. This book is most useful for those with research goals. The cover of this book is also a painting by Swami.