PAITHRUKACHARA VISWASANGAL

PAITHRUKACHARA VISWASANGAL

PAITHRUKACHARA VISWASANGAL
Buy Now

പൈതൃകാചാര വിശ്വാസങ്ങള്‍.
   മഹാബിന്ദു മനനത്തിനുശേഷം വീണ്ടും രണ്ടു വര്‍ഷങ്ങള്‍ കടന്നു പോയി. ഈ പ്രസിദ്ധീകരണ വര്‍ഷം അഥവാ 2013 ആചാര്യന്‍റെ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ ഒരുമിച്ചിറങ്ങിയെന്ന പ്രത്യേകത പേറുന്നതാണ്. 8 പുസ്തകങ്ങളാണ് ഈ വര്‍ഷം യജ്ഞപ്രസാദം സമൂഹത്തിലെത്തിച്ചത്. ബ്രഹത് സംരംഭമായ തന്ത്രമാര്‍ഗ്ഗ പ്രവേശികയുടെ ഈ ആദ്യരണ്ടുഖണ്ഡങ്ങളടക്കം ഇതൊരു മഹാഅത്ഭുത അനുഗ്രഹമെന്നേ പറയേണ്ടൂ. അതൊരു പക്ഷേ ആറു പുസ്തകം വരെ ഒരെഴുത്തുകാരന് ഒരു വര്‍ഷം ഇറക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ അതിഗഹനമായ ആദ്ധ്യാത്മിക വിചാരങ്ങളുടെ 8 പുസ്തകങ്ങള്‍ അതും ഒരാള്‍ തന്നെ രചന മുതല്‍ കവര്‍ ഡിസൈനിംഗ് വരെ ചെയ്തുകൊണ്ട് ചെയ്യുക ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും.
 ഈ സരിണിയില്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് പൈതൃകാര്യ വിശ്വാസങ്ങള്‍ ആയിരുന്നു. 2013 ഫെബ്റുവരിയില്‍ ഇത് പ്രസിദ്ധീകരിക്കപ്പെട്ടു. പേരിലെ ആചാരശബ്ദംകൊണ്ട് ഹൈന്ദവാചാര രഹസ്യങ്ങള്‍ പരമ്പരയില്‍പെട്ട നാലാമത്തെ പുസ്തകമാണിതെന്നു പറയാമെങ്കിലും ഹൈന്ദവാചാരരഹസ്യങ്ങള്‍, ശിഷ്ടാചാര വിചാരങ്ങള്‍, നിത്യചാര നിര്‍ണ്ണയങ്ങള്‍ ഈ മൂന്നു ഗ്രന്ഥങ്ങളേക്കാള്‍ തികച്ചും വ്യത്യസ്തമാണിത്. ആകാരത്തിന്‍ തന്നെ അവയുടെ ഇരിട്ടി വരുന്ന പുസ്തകമാണിത്. മന്നൂറു പുറങ്ങള്‍. വിലയും അതിനാനുപാതികമാണ്. വിഷയം തികച്ചും സാധാരണമാണ്. അഥവാ ജ്യോതിഷം. പക്ഷേ പ്രതിപാദന വ്യഖ്യാന ശൈലി തീരെ സാമാന്യര്‍ക്ക് ക്ലിഷ്ടമാണ്. എന്നാലോ ഏറ്റവും അധികം സാമൂഹിക ബോധവല്‍ക്കരണമാണ് ഈ പുസ്തകം. ഈ പുസ്തകം വായിച്ചാല്‍ എഴുതിയത് അത്രയും മനസ്സിലാക്കിയാല്‍ തീര്‍ച്ചയായും അനാവശ്യമായ വിശ്വാസാന്ധതകളില്‍ നിന്നും ഒരുവന്‍ തികച്ചും മോചനം നേടും. ഗ്രന്ഥം പ്രചരിച്ചു വരുന്നതേയുള്ളൂ എന്നതുകൊണ്ടാണ് അതിന്‍റെ പ്രഭാവത്തെക്കുറിച്ച് പറയാറായിട്ടില്ല.
  ഇന്ന് സമൂഹത്തെ ആകെ ഗ്രസിച്ചിരിക്കുന്ന ജ്യോതിഷം, വാസ്തു, വിഗ്രഹാരാധന, പുരാണഭക്തി വേദപ്രാമാണിത്വം, ഇവയെ ഖണ്ഡിച്ചുകൊണ്ട് എല്ലാ വിശ്വാസധാരകള്‍ക്കും ആധാരം താന്ത്രികതത്വസാരങ്ങളാണെന്നും എന്നാല്‍ താന്ത്രികത ഉദ്ദേശിച്ചത് ഇതുപോലെ ബാഹ്യധാരിതമായ ആചാരവൈകല്യമല്ലെന്നും ഈ പുസ്തകം സമര്‍ത്ഥിക്കുന്നു. ജേയോതിഷത്തിലെ അനേകം മര്‍മ്മങ്ങളേയും വാസ്തു മുതലായ ഭ്രമങ്ങളേയും ഈ പുസ്തകം കടപുഴക്കി എറിയുന്നു. പകരം അദ്വൈതാത്മകമായ ശിവശക്തി പാദത്തെ പ്രതിഷ്ടിക്കുന്നതിനൊപ്പം പുരാണങ്ങളുടെ കാല്പനികത ഭഗവദ് ഗീതയുടെ സങ്കേതാത്മകത വേദങ്ങളുടെ അപ്രമാണികത്വം ഇവ ലഘുവായി സ്പര്‍ശിച്ചു പോയിട്ടുള്ള ഈ ഗ്രന്ഥം നിലവില്‍ ഹരിസ്വാമികള്‍ കൂടുതല്‍ എഴുതിയിട്ടുള്ള ഹിന്ദുമത സമര്‍ത്ഥനത്തിന് സമവായമല്ല. പുരാണജിജ്ഞാസയിലും പൈതൃകാചാര വിശാസത്തിലും തികച്ചും വ്യത്യസ്തതയാണ് അനുഭവപ്പെടുക. ഇതിന്‍റെ കാരണം ഈ ലേഖനാരംഭത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. 40 അദ്ധ്യായങ്ങളും 48 ചോദ്യോത്തരങ്ങളും 9 അനുബന്ധങ്ങളുമടങ്ങിയ ഈ പുസ്തകം വിശകലനാത്മകവും വിമര്‍ശനാത്മകവുമായ മനസ്സോടെ സമൂഹം വായിക്കുമെങ്കില്‍ ശാസ്തരങ്ങളുടെ ആത്മ പരിശോധന എന്ന മഹത്തായ ഒരു സംഭവം നിറവേറ്റും. അതുവഴി സത്യാസത്യങ്ങളുടെ പുനര്‍ വായനയ്ക്ക് ഉതകുകയും ചെയ്യും. അതു പ്രതീക്ഷിക്കട്ടെ. 

Inheritance beliefs.
Two more years passed after Mahabindu remembered. This year of publication, or 2013, is the year in which Acharya's most books have been put together. Yajna Prasad has released 8 books this year. It's a great blessing to have these first two episodes of Brahat's strategic entry. It's up to six books a year. But it is rare in the history of the world for a person to do 8 books of profound spiritual thoughts, from writing to cover design.
Heritage beliefs were the first to be published in this series. It was published in February 2013. Although it is arguably the fourth book in the series on Hindu mysticism by name, it is quite different from these three books on Hindu mysticism, etiquette, and daily rituals. This is a book that doubles in shape. Three hundred pages. The price is commensurate. The subject is perfectly normal. Or astrology. But the style of interpretation is very difficult for the common man. But this book is the most social awareness. If one reads this book and understands what is written so much, one will surely be completely freed from unnecessary superstitions. Just because the book is circulating does not mean that it has an effect.
The book contradicts astrology, architecture, idolatry, and mythology, which pervade society as a whole today. This book sheds light on many mysteries of astrology and myths such as Vastu. This book, which instead touches on the Advaita Siva Shakti Padam and touches lightly on the mythology of the Puranas, the symbolism of the Bhagavad Gita and the non-authenticity of the Vedas, is not in line with the Hindu justification currently being written by Hariswami. There is a complete difference between mythology and mythology. The reason for this is stated at the beginning of this article. This book of 40 chapters, 48 ​​questions and 9 appendices, if read by the community with an analytical and critical mind, will fulfill a great event called the self-examination of the sciences. It will also lead to a re-reading of the truth. Let it be expected.


Buy Now