Nithyachara Nirnayangal

Nithyachara Nirnayangal

Nithyachara Nirnayangal

നിത്യാചാര നിര്‍ണ്ണയങ്ങള്‍.
  ഹൈന്ദവാചാരരഹസ്യത്തിന്‍റെ മൂന്നാംഭാഗം എന്ന നിലയില്‍ ക്ഷോത്രോപാസന എന്ന സാമാന്യ ഹിന്ദുവിന്‍റെ നിത്യാചാരത്തെ മുന്‍നിര്‍ത്തി പക്ഷേ നിലവില്‍ മറ്റുള്ളവര്‍ അതി ശാസ്ത്രീയമായി വളച്ചൊടിച്ച് വ്യഖ്യാനിക്കുന്ന ക്ഷേത്രതത്വ വിചാരത്തില്‍ നിന്നും ഭിന്നമായി ഒരു നിര്‍ണ്ണയമായിരുന്നു നിത്യചാരങ്ങളില്‍. ഒരു ക്ഷേത്ര സംബന്ധിയായി താങ്കള്‍ക്ക് പ്രധാനമായി എന്തൊക്കെ അറിയേണ്ടതുണ്ടോ അവയുടെയെല്ലാം  സാങ്കേതികമായ ഉത്തരം ഇതിലുണ്ട്. ക്ഷേത്രാചാരബാഹ്യമായ നമ്മുടെ നിത്യാചാരങ്ങളില്‍ ചിലവയേയും(മുറ്റമടിക്കല്‍, കാല്‍ കഴുകിക്കല്‍, പൂര്‍ണ്ണ കുംഭം നല്‍കല്‍ ഇങ്ങിനെയുള്ളവ) ഇതില്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. വിഗ്രഹാരാധനയെ  വാസ്തവത്തില്‍ അനുകൂലിക്കാത്ത ആചാര്യന്‍ സാമാന്യമായ ഹൈന്ദവന്മാരുടെ ഉന്നമനം മുന്‍നിര്‍ത്തി എഴുതപ്പെട്ട ഈ ഗ്രന്ഥം. ആര്യസമാജ പ്രവര്‍ത്തകരുടെ ഒരു വിഭാഗത്തിന് ഇതിലെ പ്രമേയങ്ങള്‍ അവരെ ( അവര്‍ വിഗ്രഹങ്ങള്‍ക്കും പുരാണങ്ങള്‍ക്കും ഭക്തി സമ്പ്രദായത്തിന്  പരിപൂര്‍ണ്ണ എതിരാണ്) മനപൂര്‍വ്വം വിമര്‍ശിക്കുന്നതായി വിചാരിച്ചതുകൊണ്ട് അവരുടെ വൈദീക മാസികയില്‍ ഈ ഗ്രന്ഥത്തിനെ പേരെടുത്തു പറയാതെ ഇതിലെ ഓരോ ഭാഗങ്ങളും എടുത്ത്  ഒരു നാലഞ്ചു ലക്കം തുടര്‍ച്ചയായി അധിക്ഷേപിക്കുകയും പരിഹസിക്കുകയും ഒക്കെ ചെയ്തു. 

അവരോട് ഇതേക്കുറിച്ച് അന്വേഷിച്ച യജ്ഞപ്രസാദം പ്രവര്‍ത്തകര്‍ക്ക്   ലഭിച്ചതും അച്ചടിക്കാന്‍ കൊള്ളരുതാത്ത വൈദിക അസഭ്യതയാണ്. യഥാര്‍ത്ഥത്തില്‍ ഈ ഒരു സംഭവത്തിനുശേഷമാണ് ആര്യസമാജത്തിന്‍റെ പാണ്ഡിത്യ ധാര്‍ഷ്ട്യത്തിന് മുകളില്‍ ഒരു തലോടലെങ്കിലും ആവശ്യമാണ് എന്നു കരുതി തന്‍റെ ദൗത്യലക്ഷ്യമായ താന്ത്രികമത പ്രചരണത്തിന് വേദങ്ങള്‍ ഭാരതപൈതൃകമല്ലാ എന്ന സത്യത്തെ പ്രതിപാദനം ചെയ്യുകയും ആര്യസമാജ പാദങ്ങളിലെ ബാലിശതയെ ചുണ്ടിക്കാണിക്കുകയും ചെയ്യുന്ന സത്യങ്ങളുടെ പുസ്തകത്തിന്‍റെ രചന ആരംഭിച്ചത്.

Routine determinations.
Kshotropasana, as the third part of the mystery of Hinduism, was predicated on the daily rituals of the common Hindu but was a determinant in the rituals of the temple, as opposed to the temple philosophy which is currently being distorted by others in a very scientific way. Here are the technical answers to all the important things you need to know about a temple. It also covers some of our non-temple rituals (such as patrolling, foot-washing, and offering full amulets). Acharya, who did not really support idolatry, wrote this book for the upliftment of ordinary Hindus. A section of Arya Samaj activists deliberately criticized the themes of the book (they are totally opposed to idols and mythology for their devotional practices), so they took every four parts of the book without naming it in their clerical magazine and continued to insult and ridicule it for four or five issues.

The Yajna Prasad activists who inquired about this with them also found that the clerical obscenity which should not be printed. In fact, it was after this incident that he began writing the book of truths, which asserted that the Vedas were not the heritage of India for his mission of propagating Tantric religion, and that the need for at least a touch on the scholarly arrogance of the Arya Samaj was highlighted.