Marnathinde Durhathagal

Marnathinde Durhathagal

Marnathinde Durhathagal

മരണത്തിന്‍റെ ദുരൂഹതകള്‍.
 

പേരുപോലെ തന്നെ ദുരൂഹതയും ജിജ്ഞാസയും ഉണര്‍ത്തുന്ന ഒരു മനോഹര ഗ്രന്ഥമാണിത്. മരണമെന്ന പരിഭ്രമിപ്പിക്കുന്ന അവസ്ഥയെ ആസ്വാദ്യകരമായ ഒരു സാഹിതീയ ചലച്ചിത്രം പോലെ അനുഭവപ്പെടുത്തുകയാണ് ഇത്. ആചാര്യന്‍റെ നേരിട്ട് അനുഭവത്തിലുള്ള ഒരു സംഭവത്തെ വര്‍ണ്ണിച്ചുകൊണ്ട് താഴേക്ക് അതിന്‍റെ തത്വപരമായ രഹസം വെളിവാക്കുന്ന ശൈലിയിലുള്ള 20 അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ആത്മാക്കളുടെ സഞ്ചാരം, പരലോകം, പുനര്‍ജന്മം, പരേതാത്മാക്കള്‍, സൂക്ഷ്മശക്തികള്‍, ഗന്ധര്‍വ്വ ശക്തികള്‍. ദൈവീകപൈശാശിക ശക്തികള്‍ ദേവന്മാരും പിതൃക്കളും, സ്വര്‍ഗ്ഗ നരകങ്ങള്‍, സ്വപ്നത്തിന്‍റെ ഭാവുകതകള്‍, ലോകാവസാനം മരണാനന്തര ചടങ്ങുകളും പൊരുളുകളും മഹാമന്ത്രങ്ങളുടെ അര്‍ത്ഥം ഇങ്ങിനെ വളരെ വ്യത്യസ്തമായൊരു പുസ്തകം. എന്നാല്‍ വിഷയങ്ങളേക്കാള്‍ ഉപരി ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇതു മുഴുവന്‍ മനോഹരമായ സാഹിത്യശൈലിയാണ് എന്നതാണ്. ഒരു നോവലിനെപ്പോലെ ആസ്വദിച്ചു വായിക്കാവുന്നതാണ്. വളരെയധികം വിറ്റഴിഞ്ഞിട്ടുള്ള ഈ പുസ്തകത്തെ ആസ്പദമാക്കി സീരിയലുകള്‍ക്കും സിനിമായ്ക്കുമുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്.

Mysteries of death.
As the name suggests, this is a beautiful book that arouses mystery and curiosity. It's like a terrifying literary film about the horrors of death. It contains 20 chapters in the style of revealing an event in the teacher's direct experience and revealing its philosophical secret below. The movement of souls, the afterlife, rebirth, ghosts, subtle forces, Gandharva forces. This is a very different book on the meaning of the great mantras of the divine forces, gods and fathers, heaven and hell, the realities of dreams, the end of the world, the rituals and meanings of death. But beyond the themes, its greatest feature is that it is a whole beautiful literary genre. It can be enjoyed and read like a novel. Discussions are underway for serials and movies based on this best-selling book