MAHA BINDU MANANAM

MAHA BINDU MANANAM

MAHA BINDU MANANAM
MAHA BINDU MANANAM

മഹാബിന്ദു മനനം.
  2006 ല്‍ ഒന്നിച്ച് പ്രസിദ്ധീകൃതമായ കര്‍മ്മം കര്‍മ്മഫലം, നിത്യാചാരം, വിജയസൂത്രങ്ങള്‍  ഈ പുസ്തകങ്ങള്‍ക്കുശേഷം 2011 വരെ ആചാര്യന്‍റെ പുസ്തകങ്ങളോന്നും തന്നെ ഇറങ്ങിയില്ല. ആശ്രമാധിഷ്ഠിതമായി ചെയ്തു വരുന്ന പ്രസിദ്ധീകരണ പദ്ധതിക്ക് സാങ്കേതികമായി നേരിട്ട ചില തടസ്സങ്ങള്‍ ആയിരുന്നു ഇതിനു കാരണം. പുസ്തകങ്ങള്‍ക്ക് നിലവില്‍ കവിഞ്ഞ പ്രചാരം ഉണ്ടായിരുന്നിട്ടും സാമ്പത്തികമായ ഇടപാടുകളില്‍ വില്പന ശാലകളില്‍ നിന്നും വിതരണക്കാരില്‍ നിന്നും പറ്റിയ അലംഭാവങ്ങള്‍ മൂലം സാമ്പത്തികമായ കാലതാമസ്സം ഉണ്ടായതാണ് മുഖ്യ കാരണം. മാത്രവുമല്ല ആദ്ധ്യാത്മികതയിലും സാധനയിലും മാതരം അടിയുറച്ചും പോകുന്ന ഗുരുകുലം ശ്രദ്ധാലുക്കളില്‍ നിന്നും മറ്റാശ്രമങ്ങളേപ്പോലെ  വ്യവസായിക ശൈലി രൂപീകരിക്കുവാനാകാത്ത കാരണങ്ങളും ഡി റ്റി പി പ്രിന്‍റിംഗ് മുതലായ സാങ്കേതികത്വങ്ങള്‍ പരാശ്രയത്വത്തില്‍ നീങ്ങേണ്ടി വന്നതും മറ്റു കാരണങ്ങളാണ്. ആകയാല്‍ ശ്രമംചെയ്ത് 2011 ആയപ്പോഴേക്കും യജ്ഞപ്രസാദം പബ്ലീഷേര്‍സ് എന്ന നിലവിലുള്ള ആശ്രമ പുസ്തകപ്രകാസന വിഭാഗമായ യജ്ഞപ്രസാദം പുസ്തക കുടുംബത്തിന് ഗുരുകുല അനുഭാവികളില്‍ നിന്നും ആശ്രമത്തിനു പുറത്തേക്ക് രൂപികരിച്ച യജ്ഞപ്രസാദം പബ്ലീഷേര്‍സ് എന്ന സ്ഥാപനത്തിലൂടെ വിതരണവും പ്രകാശനവും നിയമാനുസൃതമായ രീതിയില്‍ കൊണ്ടു പോകാനും ഡി റ്റി പി, ഡിസൈനിംഗ് മുതലായ സാങ്കേതിക കാര്യങ്ങള്‍ സ്വതന്ത്രമായി ചെയ്യാനും തീരുമാനമെടുത്തപ്പോള്‍ യജ്ഞപ്രസാദം പബ്ലീഷേര്‍സിന്‍റെ പ്രഥമ പ്രസാധനമായി ചെയ്ത പുസ്തമാണ് മഹാബിന്ദു മനനം. എന്നാലുമിത് ഒട്ടും സാമാന്യ ജനതയെ ആകര്‍ഷിക്കുന്ന പുസ്തകമായിരുന്നില്ല ഇത്. മറ്റൊരു തരത്തില്‍ ആചാര്യന്‍ എഴുതി യതിലേക്കും വെച്ച് ഏറ്റവും ഗഹനമായ പുസ്തകം ഇതാണ്. പൂര്‍ണ്ണമായ ആഗമതത്വസാരമാണ് പുസ്തകത്തില്‍. പരാശക്തി എന്ന ബോധശക്തിയുടെ നിര്‍ണ്ണയം. 

യോഗാനന്ദ മനനം, ഭോഗാനന്ദ മനനം, അഹം തത്വ മനനം, ശ്രദ്ധാമനനം, ഇങ്ങിനെ മഹാബിന്ദു മനനംവരെ അഞ്ച് പടലങ്ങളിലായി 9 മനനഖണ്ഡങ്ങളിലൂടെ 555 മനനഖണ്ഡങ്ങള്‍ ഉള്‍പ്പെടുന്ന ഈ പുസ്തകം ആഗമതത്വ സാരത്തിന്‍റെ ആധാര ഗ്രന്ഥമെന്നുപോലും വേണമെങ്കില്‍ പറായം. ഹരിസ്വാമികളിലെ ശിവബോധം എത്ര ആഴത്തിലുള്ളതാണെന്ന് ഈ ഗ്രന്ഥം തെളിയിക്കുന്നു. തന്‍റെ ദീക്ഷാനാമധേയത്തില്‍ അദ്ദേഹമെഴുതിയ ഒരേ ഒരു പുസ്തകവും ഇതാണ്. തങ്ങളുടെ ബുദ്ധി അപാരമാണെന്ന് അഭിമാനമുള്ളവര്‍ മഹാബിന്ദു മനനം വായിച്ചിട്ട് തീരുമാനിക്കട്ടെ എന്ന് ആചാര്യന്‍ പറഞ്ഞത് അക്ഷരാര്‍ത്ഥം  ശരിയാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. മനനം ചെയ്ത് മനനം ചെയ്ത് നിത്യം തിരിച്ചെടുക്കാന്‍ താന്ത്രികസാധകര്‍ ഒരുപാഠപസ്തകം പോലെ ഇതിനെ ഉപയോഗിക്കുന്നുണ്ട്. ആഴത്തിലുള്ള ഈ ഗ്രന്ഥത്തെകുറിച്ച് പറയുന്നതുപോലും ആഴത്തിലാകും എന്നതുകൊണ്ട് അത് വായിക്കുക തന്നെയാണ് അതിനെ മനസ്സിലാക്കാന്‍ എറ്റവും എളുപ്പം. 

Mahabindu meditation.
Karma Karma Phalam, Nithyacharam and Vijayasutra, which were co-published in 2006, were not published by Acharya until 2011. This was due to some technical hindrances to the Ashram-based publishing project. Despite the current popularity of books, the main reason for the financial delay was due to negligence on the part of sales outlets and distributors in financial transactions. In addition, there are other reasons why the gurukulam, which is deeply rooted in spirituality and practice, has not been able to develop an industrial style like other ashrams and has had to rely on technologies such as DTP printing. Therefore, by 2011, Yajna Prasadam Publishers, the existing ashram book publishing arm of Yajna Prasadam Books, had decided to take over the publishing and publishing process through Yajna Prasadam Book Publishers, a Yajna Prasadam book family, out of the Gurukul. However, this was not a book that appealed to the general public at all. In other words, this is the most profound book ever written by Acharya. The book is completely secular. Determination of the cognitive power of parasitism.

Yogananda Mananam, Bhogananda Mananam, Aham Tatva Mananam, Shraddhamananam, Mahabindu Mananam. This book proves the depth of Shiva consciousness in the Hariswamys. This is the only book he wrote during his initiation. It was later proved that Acharya's statement that those who are proud of their intellect are immense should read Mahabindu's mind and decide. Tantric practitioners use it as a textbook to meditate, meditate, and retrieve daily. It's the easiest way to understand the book, even if it's in-depth.