Karmam Karmaphalam

Karmam Karmaphalam

Karmam Karmaphalam
Buy Now

കര്‍മ്മം കര്‍മ്മഫലം.
  നിത്യാചാരനിര്‍ണ്ണയങ്ങളോടൊപ്പം പ്രസിദ്ധീകരിക്കപ്പെട്ട കര്‍മ്മം കര്‍മ്മഫലം ലോകത്ത് നിങ്ങള്‍ എങ്ങും കേട്ടിട്ടില്ലാത്ത ഒരു തത്വ വിചാരത്തെ കേള്‍ക്കുന്നു. ഈശ്വര്ന്‍ ലോകസൃഷ്ടാവ് അല്ലായെന്നും ഈശ്വരാ എന്നു വിളിച്ച് ആരാധിക്കുന്നത് മായാ ബലത്തെ മാത്രമാണെന്നും വിശ്വം മുഴുവന്‍ പ്രാണ രൂപിയായി നിറഞ്ഞിരിക്കുന്ന ഈ അനിഷേധ്യ ബലമാണ് മനഷ്യനു മോചനം തരാതെ കര്‍മ്മ ബന്ധനങ്ങളില്‍ കുടുക്കിയിട്ടതെന്നും മനുഷ്യന്‍റെ ദുഃഖദുരിതങ്ങള്‍ക്ക് യഥാര്‍ത്ഥ ആത്മസ്വരൂപമായ ഈശ്വരന്‍ സാക്ഷി മാത്രമാണ്. ഫലദാതാവ് അല്ലാ എന്നും മായാനുസൃതമായ കര്‍മ്മഫലസ്വരൂപ ബന്ധനത്തില്‍ നിന്നും മോചനം നേടാന്‍ ഈ പരമാത്മാവിന്‍റെ അഭിന്ന തത്വവും ചേതനവുമായ ബോധശക്തി എന്ന പരാശക്തിയെ  ആശ്രയിച്ചാലേ നടക്കൂ എന്നുള്ള ആഗമമാധിഷ്ഠിതജ്ഞാനം ആദ്യമായി പുറത്തു വന്ന ഗ്രന്ഥം ഇതാണ്. വളരെ വിചിത്രവും വ്യത്യസ്തവുമായ പ്രതിപാദ്യമായതിനാല്‍ വില്പ്നയില്‍ വിജയിക്കില്ലായെന്ന് എന്നു തോന്നിയതിനെ തിരുത്തിക്കൊണ്ട് ഗ്രന്ഥം ഒരു പാട് സ്വീകരിക്കപ്പെട്ടു. ഗുരുകുലത്തിലേക്ക് താന്ത്രിക ശ്രദ്ധാലുക്കള്‍ എത്തിതുടങ്ങാന്‍ കാരണം ഈ ഗ്രന്ഥമായിരുന്നു. തുടര്‍ന്നു വന്ന പൈതൃകാചാര വിശ്വാസങ്ങള്‍, തന്ത്രലോകം, സത്യങ്ങളുടെ പുസ്തകം, ഇവയുടെയെല്ലാം അടിസ്ഥാന തത്വപ്രഖ്യാപനമാണ് ആചാര്യന്‍ ഇതിലൂടെ ചെയ്തത്. ലോകത്തെ മതസമസ്യകള്‍ ഏതും ഇല്ലാതാകാന്‍ ഈ ആഘമ വിചാരന്നു സാധിക്കും എന്നത് ഈ വക മുന്നോട്ടുള്ള ഗ്രന്ഥങ്ങള്‍ തെളിയിക്കട്ടെ.

Karma is the result of karma.
Karma Karma, published along with the daily rituals, sounds like a philosophy you have never heard of anywhere in the world. Ishwar is not the creator of the world, only Ishvara is worshiped as an illusory force, and Ishwar, the true soul, is the only witness to man's suffering, saying that it is this indisputable force which fills the whole universe with the soul, which is trapped in karmic bondage without liberation. This is the first book to come out with the agama-based knowledge that one can only be dependent on the parasakti, the embodied principle and consciousness of this Supreme Being, to attain liberation from the illusory karmic effects and bondage. The book received a lot of attention, correcting what seemed like a strange and different subject and not going to sell well. This book was the reason why Tantric devotees started coming to the Gurukul. Through this, Acharya made the basic philosophical statement of the subsequent heritage beliefs, Tantra world, book of truths and so on. Let the following texts prove that this obsession can eliminate any of the world's religious problems.


Buy Now